ശ്രീറാം വെങ്കിട്ടരാമന് കാഷ്യു കോർപ്പറേഷൻ എംഡിയായി താത്ക്കാലിക നിയമനം

സെപ്റ്റംബറിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കുണ്ടായ സ്ഥലം മാറ്റത്തിൽ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനം വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചിരുന്നു
IAS officer Sriram Venkitaraman

sreeram venkitaraman

Updated on: 

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കാഷ്യു കോർപ്പറേഷൻ എംഡിയായിട്ടാണ് താൽക്കാലിക നിയമനം. മന്ത്രി ഷിബു ബേബി ജോണാണ് ഇക്കാര്യം അറിയിച്ചത്. നിയമന ഉത്തരവ് ശനിയാഴ്ച ഇറങ്ങും.

കശുവണ്ടി വ്യവസായത്തെ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബി ജോൺ പ്രതികരിച്ചു. കശുവണ്ടി മേഖല തഴച്ച് വളരും എന്ന അഭിപ്രായം തനിക്ക് ഇല്ലെന്നും ഇടനിലക്കാരുടെ ജീവിതത്തിന് മുന്നേറ്റം ഉണ്ടാക്കില്ലെന്നും തൊഴിലാളികൾക്ക് ഗുണം ഉണ്ടാകുന്ന വിധം മാറ്റങ്ങൾ വരുത്തുകയാണ് ലക്ഷ്യമെന്നും ഷിബു ബേബി ജോൺ വിശദീകരിച്ചു.

സെപ്റ്റംബറിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കുണ്ടായ സ്ഥലം മാറ്റത്തിൽ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനം വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. ഒരു മാസം പിന്നിടും മുൻപാണ് പുതിയ ചുമതല.

logo
Metro Vaartha
www.metrovaartha.com