'ഫോണിൽ സംസാരിച്ചു കൊണ്ട് പാളത്തിനു കുറുകെ കിടന്നു'; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോമിലായിരുന്നു മേഘ.
IB officer found dead in railway track, Family alleges suspicious death

മേഘ (24)

Updated on

തിരുവനന്തപുരം: എമിഗ്രേഷൻ ഇന്‍റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. 25കാരിയായ മേഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ഫോണിൽ സംസാരിച്ചു കൊണ്ട് നടന്നിരുന്ന മേഘ ട്രെയിൻ കണ്ടതോടെ പെട്ടെന്ന ട്രാക്കിലേക്ക് തല വച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റിന്‍റെ മൊഴി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോമിലായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ജയന്തി ജനത എക്സ്പ്രസാണ് ഇടിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ഐബിയിലും പൊലീസിലും പരാതി നൽകി.

പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. മരണത്തിനു തൊട്ടു മുൻപ് മേഘ ആരോടാണ് ഫോണിൽ സംസാരിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ട്രെയിൽ കയറി ഫോൺ പൂർണമായും തകർന്ന നിലയിലായതിനാൽ വിവരങ്ങൾ കണ്ടെത്താൻ സമയമെടുത്തേക്കും.

പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മഘുസൂദനന്‍റെയും പാലക്കാട് കലക്റ്ററേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്‍റെയും ഏകമകളാണ് നിഷ. ഒരു വർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗം സെക്യൂരിറ്റി അസിസ്റ്റന്‍റായി ജോലിയിൽ പ്രവേശിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com