ഇടുക്കി, ചെറുതോണി ഡാമുകളിൽ സന്ദർശന അനുമതി

ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളുള്ള ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ദിവസങ്ങളിലും പ്രവേശനം ഉണ്ടായിരിക്കില്ല
idukki and cheruthoni dam opened for visitors
ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശകർക്കായി തുറന്നു നൽകുന്നു
Updated on

ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട ദിവസങ്ങളിലും ഒഴികെ നിബന്ധനകളോടെയാണ് സന്ദർശനാനുമതി. ദിവസേന പരമാവധി 20 പേർക്ക് മൂന്നു മാസത്തേക്ക് സന്ദർശാനുമതി നൽകിക്കൊണ്ട് ജില്ലാകലക്‌ടർ ഉത്തരവിറക്കി.

ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകള്‍ (ഓറഞ്ച്, റെഡ് അലെര്‍ട്ടുകള്‍) നിലനില്‍ക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം ഉണ്ടായിരിക്കില്ല. പൊതുജനങ്ങൾക്കുള്ള സുരക്ഷാ ഇൻഷുറൻസുകളുടെ ചെലവ് ഹൈഡൽ ടൂറിസം സെന്‍റർ വഹിക്കും. പൊതുജനങ്ങളുടേയും സുരക്ഷയുടേയും പൂർണ ഉത്തരവാദിത്വം കേരള ഹൈഡൽ ടൂറിസം സെന്‍ററും പൊലീസും ഏറ്റെടുക്കണമെന്ന് കലക്‌ടറുടെ ഉത്തരവിൽ പറയുന്നു.

ഡാമിന്‍റെ പരിസര പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് നിക്ഷേപിക്കരുത്. ജൈവമാലിന്യങ്ങള്‍ ദിവസേന നീക്കം ചെയ്യും. ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്താണം. ഡാമിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്‌കരണം നടത്തുന്നതിനു മതിയായ സജ്ജീകരണങ്ങളും താല്‍ക്കാലിക ശുചിമുറി സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

logo
Metro Vaartha
www.metrovaartha.com