ഓണം അവധിക്കാലത്ത് ഇടുക്കി അണക്കെട്ട് കാണാൻ പോവാം; ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

ഓണ്‍ലൈനായി ബുക്ക് ചെയ്തു വരുന്നവരെ മാത്രമേ ഡാമുകളിലേക്ക് പ്രവേശിപ്പിക്കൂ
idukki-dam-visit-online-booking
Idukki Dam
Updated on

ചെറുതോണി: ഓണാഘോഷത്തിന്റെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദര്‍ശകര്‍ക്കായി തുറന്നു. ബുധനാഴ്ചകളിലും റെഡ് അലര്‍ട്ടുള്ള ദിവസങ്ങളിലും പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഓണ്‍ലൈനായി ബുക്ക് ചെയ്തു വരുന്നവരെ മാത്രമേ ഡാമുകളിലേക്ക് പ്രവേശിപ്പിക്കൂ. രാവിലെ 9.30 മുതല്‍ മുതല്‍ വൈകീട്ട് 5 വരെയാണ് പ്രവേശനം. കുട്ടികള്‍ക്ക് 100 രൂപയും മുതിര്‍ന്നവര്‍ക്ക് 150 രൂപയുമാണ് (ബഗ്ഗി കാര്‍ ഉള്‍പ്പെടെ) ഫീസ്. അണക്കെട്ടുകള്‍ക്കു മുകളിലൂടെ നടന്നുപോകുന്ന മുതിര്‍ന്നവര്‍ 50 രൂപയും കുട്ടികള്‍ 30 രൂപയുമാണ് ഫീസ് ആയി നല്‍കേണ്ടത്.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിനു സമീപമുള്ള പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ഈ മാസം 31 വരെയാണ് ഡാമുകളിലേക്ക് പ്രവേശനം. പ്രവേശന പാസിന് www.keralahydeltourism.com എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുക.

logo
Metro Vaartha
www.metrovaartha.com