ശൗചാലയ പരിപാലനം നിരീക്ഷിക്കാൻ 17 സൂപ്പർവൈസർമാരെ നിയോഗിച്ചു

സന്നിധാനത്തെ ടോയ്‌ലറ്റുകൾ വൃത്തിയായി സൂക്ഷിക്കാൻ 147 ജീവനക്കാരെ 3 ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്.
 147 staff members have been deployed across three shifts to keep the toilets at Sannidhanam clean.

സന്നിധാനത്തെ ടോയ്‌ലറ്റുകൾ വൃത്തിയായി സൂക്ഷിക്കാൻ 147 ജീവനക്കാരെ 3 ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്.

Updated on: 

സന്നിധാനം: മരക്കൂട്ടം മുതൽ സന്നിധാനം വരെയും സന്നിധാനത്തുമുള്ള ശൗചാലയങ്ങളുടെ പരിപാലനവും വൃത്തിയാക്കലും നിരീക്ഷിക്കാൻ 17 സൂപ്പർവൈസർമാരെ നിയോഗിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡ് എടുത്ത തീരുമാനപ്രകാരം സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലെ എല്ലാ ശൗചാലയങ്ങളും കുളിമുറികളും ഭക്തർക്ക് പൂർണമായും സൗജന്യമാക്കിയിരുന്നു.

ബോർഡ് നിയോഗിച്ച താൽക്കാലിക ജീവനക്കാരെയാണ് ഇവിടെ ശുചീകരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോർഡാണ് തൊഴിലാളികൾക്ക് വേതനവും നൽകുന്നത്. സന്നിധാനത്ത് 1,125 ശൗചാലയങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. സന്നിധാനം വലിയ പന്തലിന്‍റെ വലതു ഭാഗത്തായി 160 എണ്ണം ഒരുക്കിയിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും 80 വീതം ടോയ്‌ലറ്റ് സൗകര്യമുണ്ട്.

സന്നിധാനത്തെ ടോയ്‌ലറ്റുകൾ വൃത്തിയായി സൂക്ഷിക്കാൻ 147 ജീവനക്കാരെ 3 ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ ക്ലീനിങ്‌ ലോഷനും സോപ്പും മറ്റു സൗകര്യങ്ങളും ഉറപ്പാക്കി. കഴിഞ്ഞ വർഷം അന്നദാന മണ്ഡപത്തിന് സമീപത്തെ ടോയ്‌ലറ്റ് ബ്ലോക്ക് കരാറുകാർക്ക് നൽകിയിരുന്നു. ഇത്തവണ അതും ഭക്തർക്ക് സൗജന്യമാക്കിയിട്ടുണ്ടെന്ന് മരാമത്ത് ശബരിമല സെക്ഷൻ അസിസ്റ്റന്‍റ് എൻജിനിയർ ജി. മനോജ് കുമാർ അറിയിച്ചു.