

ഐ.എം. വിജയന്‍
തൃശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ ഇന്ത‍്യൻ ഫുട്ബോൾ താരം ഐ.എം. വിജയൻ. എന്നാൽ രാജ‍്യസഭാംഗത്വം നൽകുകയാണെങ്കിൽ സ്വീകരിക്കുമെന്ന് അദ്ദേഹം വ‍്യക്തമാക്കി. പ്രധാനമന്ത്രിയുടെ ദൂതൻ തന്നെ കണ്ടിരുന്നതായും കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെ നേരിട്ട് വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. ഒരിക്കലും വിളിക്കാത്തവർ പോലും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തന്നോട് ആവശ‍്യപ്പെട്ടെന്നും നിലവിൽ ലഭിക്കുന്ന സ്നേഹം തുടർന്നും ലഭിക്കണമെന്നാണ് ആഗ്രഹമെന്നും ഐ.എം. വിജയൻ പറഞ്ഞു.