പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; കേരളഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Opposition Leader Pinarayi Vijayan

പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Updated on

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തില്‍ നടപടിയെടുത്ത് സര്‍ക്കാര്‍. സംഭവത്തില്‍ കേരളഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ശ്രീകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.

യാത്ര മുടങ്ങിയതില്‍ കേരളഹൗസ് പ്രോട്ടോക്കോള്‍ വിഭാഗത്തിനു വീഴ്ച സംഭവിച്ചെന്നു അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ അശ്വതി ശ്രീനിവാസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

ശനിയാഴ്ചയായിരുന്നു പിണറായി വിജയന്റെ ഡല്‍ഹി-കോഴിക്കോട് യാത്ര മുടങ്ങിയത്. ഉച്ചയ്ക്ക് 2.50നുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു പിണറായിക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വിമാനത്താവളത്തില്‍ എത്തിയിട്ടും അദ്ദേഹത്തിനു വിമാനത്തില്‍ കയറാന്‍ സാധിച്ചില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന് രാത്രിയിലെ ഡല്‍ഹി-കണ്ണൂര്‍ വിമാനത്തിലാണ് പിണറായി പോയത്.

സംഭവം വിവാദമായതോടെ വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് യാത്ര മുടങ്ങാന്‍ കാരണമെന്നാണ് കേരളഹൗസ് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ ഭാഗത്തു നിന്ന് ഏകോപനമില്ലാത്ത കാരണമാണ് വീഴ്ചയ്ക്ക് ഇടയായതെന്ന് അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം കണ്ടെത്തിയത്. തുടര്‍ന്ന് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com