ഇന്ധനത്തിനും മദ്യത്തിനും വിലകൂടും; കെട്ടിട നികുതിയിലും പരിഷ്ക്കാരം

500 രൂപ വരെയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും. 1000 രൂപയ്ക്ക് മുകളിൽ 40 രൂപ സെസ് പിരിക്കുമെന്നും സാമൂഹിക സുരക്ഷാ ഫണ്ടിനായിട്ടാണ് ഈ തുക ഉപയോഗിക്കുക എന്നും ധനമന്ത്രി വ്യക്തമാക്കി
ഇന്ധനത്തിനും മദ്യത്തിനും വിലകൂടും; കെട്ടിട നികുതിയിലും പരിഷ്ക്കാരം

തിരുവനന്തപുരം: പെട്രോൾ ഡീസൽ എന്നിവയ്ക്ക്  വിലകൂടുമെന്ന് ബജറ്റിൽ ധനമന്ത്രി. 2 രൂപ സെസ് ആണ് ഇവയ്ക്ക് ഏർപ്പെടുത്തിയത്. മദ്യത്തിനും സാമൂഹിക സുരക്ഷ സെസ് വർധിക്കും.  പെട്രോൾ, ഡീസൽ, മദ്യം എന്നിവയ്ക്ക് പുറമേ വാഹനങ്ങൾ, ഫ്ലാറ്റുകൾ,  എന്നിവയ്ക്കും  വില കൂടുമെന്ന് ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി.  

500 രൂപ വരെയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും. 1000 രൂപയ്ക്ക് മുകളിൽ 40 രൂപ സെസ് പിരിക്കുമെന്നും സാമൂഹിക സുരക്ഷാ ഫണ്ടിനായിട്ടാണ് ഈ തുക ഉപയോഗിക്കുക എന്നും ധനമന്ത്രി വ്യക്തമാക്കി

കെട്ടിട നികുതിയിലും പരിഷ്ക്കാരങ്ങളുണ്ട്. ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതു വഴി 1000 കോടി അധിക സമാഹാരമാണ ് സർക്കാർ‌ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com