"കഴിച്ചത് ബിയർ, തെറ്റ് സമ്മതിക്കുന്നു"; വിവാ​ദത്തിൽ പ്രതികരണവുമായി 'ഹെലൻ ഓഫ് സ്പാർട്ട'

വ്യാഴാഴ്ച അണങ്കൂരിൽ വച്ചാണ് ധന്യയെ പൊലീസ് അറസ്റ്റു ചെയ്തത്
influencer-helen-of-sparta-admits-driving-after-beer

എസ്.ആർ. ധന്യ

Updated on

കാസർഗോഡ്: മദ്യപിച്ച് വാഹനം ഓടിച്ച് പൊലീസ് പിടിച്ചതിൽ വിശദീകരണവുമായി ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്.ആർ. ധന്യ. ബിയർ കഴിച്ചാണ് വാഹനം ഓടിച്ചതെന്നും തന്‍റെ തെറ്റ് സമ്മതിക്കുന്നു. മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലായിരുന്നു. വീഡിയോ മറ്റുള്ളവർ എടുക്കേണ്ട എന്ന് കരുതിയാണ് പൊലീസ് കൈ കാണിച്ചതിൽ വാ​ഹനം നിർത്താതിരുന്നതെന്നും ധന്യ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

വ്യാഴാഴ്ച അണങ്കൂരിൽ വച്ചായിരുന്നു സംഭവം. പുലർച്ചെ രണ്ട് മണിയോടെ അപകടകരമായ രീതിയിൽ നിർത്തിയിട്ട കാർ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ ഇൻഫ്ലുവൻസർ പെട്ടെന്ന് കാർ ഓടിച്ചു പോകുകയായിരുന്നു. പിന്തുടർന്ന പൊലീസ് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽ വച്ച് ഇവരെ പിടികൂടി.

ധന്യ മദ്യ ലഹരിയിലാണെന്ന് വ്യക്തമായതോടെ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന വിധം അപകടകരമായി വാഹനം ഓടിച്ചതിന് പ്രതിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com