

വിനായകൻ
ആലപ്പുഴ: നടൻ വിനായകനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ തുടർനടപടികൾ വേഗത്തിലാക്കാൻ ഒരുങ്ങി പൊലീസ്. അടുത്തയാഴ്ച തന്നെ വിനായകനെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ വ്യാഴാഴ്ചയാണ് ആലപ്പുഴ മാവേലിക്കര പൊലീസ് നടൻ വിനായകനെതിരേ കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആലപ്പുഴയിൽ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്‍റെ സിറ്റിങ്ങിൽ കമ്മിഷനാണ് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്.
ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസ്. പരാതിക്കാരന്‍റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മിഷനെ സമീപിച്ചത്.