

തിരുവനന്തപുരം: ഇന്‍റർനെറ്റ് സേവനം നിലച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചതായി റിപ്പോർട്ട്. കെൽട്രോണിന് പദ്ധതിയുടെ ചുമതല. സേവന ദാതാക്കളായ ജിയോക്ക് വൻതുക കുടിശിക വരുത്തിയതോടെ ഇന്‍റർനെറ്റ് സേവനം തടസപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
ഇതോടെ നിയമലംഘനങ്ങൾ പിഴ ഏർപ്പെടുത്താൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. 2023 ഏപ്രിലിലാണ് റോഡുകളിൽ എഐ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുന്ന പദ്ധതിക്ക് തുടക്കമായത്.
റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി 235 കോടി രൂപ ചെലവിട്ടാണ് ക്യാമറകൾ സ്ഥാപിച്ചിരുന്നത്. 800 മീറ്റർ ദൂരപരിധിക്കുള്ളിൽ നിയമലംഘനം കണ്ടെത്താൻ കഴിയുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. സംസ്ഥാനത്താകമാനം 726 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.