

ഷുക്കൂര്‍ സ്വലാഹി | കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ മുജാഹിദ് വിദ്യാര്‍ഥി സംഘടനയായ ഐഎസ്എമ്മിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി. പ്രസ്താവന കാന്തപുരം തിരുത്തണമെന്നാണ് ഷുക്കൂര്‍ ആവശ്യം.
സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്ലാം പറയുന്നില്ലെന്നും കാന്തപുരം വിഭാഗം പുലര്‍ത്തുന്ന സങ്കുചിത നിലപാടുകളുടെ തുടര്‍ച്ചയാണ് ഈ പ്രസ്താവനയെന്നും അദ്ദേഹം പ്രതികരിച്ചു. സംഘടന നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് ശ്രമം നടക്കുന്നതെന്നും നിലപാട് തിരുത്താതെ സ്ത്രീകളെ പരിഗണിക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാം. തിരുത്തേണ്ടത് കാന്തപുരമാണ്. മുസ്‌ലിം ലീഗ് കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ നിലപാടിനൊപ്പമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി