ഓഫിസിൽ ഒറ്റപ്പെടൽ; എലിവിഷം കഴിച്ച കലക്റ്ററേറ്റ് ജീവനക്കാരി മരിച്ചു

എസ്റ്റാബ്ലിഷ്മെന്‍റ് സെക്ഷനിൽ നിന്നും രണ്ടു മാസം മുൻപാണ് ഇവരെ എൻഡോ സൾഫാൻ സെല്ലിലേക്ക് മാറ്റിയത്.
Isolation at work; Collectorate employee who consumed rat poison dies

ആശാലത

Updated on

നെല്ലിക്കട്ട: എലിവിഷം കഴിച്ചതിനു പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കാസർഗോഡ് കലക്റ്ററേറ്റിലെ ജീവനക്കാരി മരിച്ചു. കലക്റ്ററേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാർക് ആയിരുന്ന എ. ആശാലത(42)യാണ് മരിച്ചത്.

കുറച്ചു ദിവസമായി ഓഫിസിൽ ഒറ്റപ്പെടുന്നതിന്‍റെ പേരിൽ യുവതി വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഓഫീസിലേക്ക് വരുന്ന വഴി വിഷം കഴിച്ച ആശാലത അവശനിലയിൽ ആയതിനെത്തുടർന്ന് ഉടൻ തന്നെ കാസർകോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കണ്ണൂരിലെയും കോഴിക്കോട്ടെയും ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗമായിരുന്നു. എസ്റ്റാബ്ലിഷ്മെന്‍റ് സെക്ഷനിൽ നിന്നും രണ്ടു മാസം മുൻപാണ് ഇവരെ എൻഡോ സൾഫാൻ സെല്ലിലേക്ക് മാറ്റിയത്. പുതിയ സെക്ഷനിലെ ജോലി സമ്മർദമാണ് മരണത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

logo
Metro Vaartha
www.metrovaartha.com