താങ്ങാനാകാത്ത ജോലിസമ്മർദം; ഐടി ജീവനക്കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി

ശനിയാഴ്ച ഏറെ വൈകിയും യുവാവ് ജോലി ചെയ്തിരുന്നതായും അമിതമായ ജോലി സമ്മർദം അനുഭവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.
IT employee commits suicide due to work pressure

ജേക്കബ് തോമസ്

Updated on

കോട്ടയം: സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനെ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലം ഫ്ലാറ്റിൽ താമസിച്ചിരുന്ന ജേക്കബ് തോമസാണ് മരിച്ചത്. 23 വയസുള്ള യുവാവ് എറണാകുളം കാക്കനാട് ലിൻവേയ്സ് ടെക്നോളജീസ് സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കടുത്ത ജോലി സമ്മർദമാണ് യുവാവിന്‍റെ മരണത്തിന് കാരണമെന്ന് പരാതി ഉയരുന്നുണ്ട്.

ശനിയാഴ്ച ഏറെ വൈകിയും യുവാവ് ജോലി ചെയ്തിരുന്നതായും അമിതമായ ജോലി സമ്മർദം അനുഭവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മാതാവിന് ഒരു വീഡിയോ സന്ദേശവും അയച്ചിരുന്നു.

ഞായറാഴ്ച പുലർച്ചയോടെയാണ് യുവാവിനെ ഫ്ലാറ്റിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com