

ഡിഐജി വിനോദ് കുമാർ
തിരുവനന്തപുരം: പരോൾ അടക്കമുള്ള സൗകര്യങ്ങൾക്കായി ജയിൽ പുള്ളികളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ജയിൽ ഡിഐഡി വിനോദ് കുമാറിന് സസ്പെൻഷൻ. ആരോപണത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സർവീസ് അവസാനിക്കാൻ വെറും നാലു മാസങ്ങൾ മാത്രം ബാക്കിയായിരിക്കേയാണ് സസ്പെൻഷൻ. അന്വേഷണം അവസാനിക്കുന്നതു വരെ സസ്പെൻഷനിൽ തുടരും. കൊടി സുനി അടക്കമുള്ള ജയിൽ പുള്ളികൾക്ക്
പരോൾ അനുവദിക്കുന്നതിനും പരോൾ നീട്ടി നൽകുന്നതിനും ജയിലിൽ വിവിധ തരം സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി വിനോദ് കുമാർ കൈക്കൂലി സ്വീകരിച്ചുവെന്ന ആരോപണം ഉയർന്നതിനു പിന്നാലെ ഡിസംബർ 17നാണ് കേസ് ഫയൽ ചെയ്തത്.
വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിക്കു വേണ്ടി പണം കൈപ്പറ്റിയിരുന്നത്. ഇക്കാര്യം വിജിലൻസ് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരിൽ നിന്ന് സ്ഥലം മാറ്റത്തിനായി ഇയാൾ പണം വാങ്ങിയിരുന്നതായും ആരോപണം ഉയർന്നിരുന്നു.