ജവാൻ റം ഉത്പാദനം നിലച്ച സംഭവം; അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു

ജവാൻ റം ഉത്പാദനം നിലച്ചതിൽ മറ്റു മദ‍്യക്കമ്പനികൾക്ക് നേട്ടമുണ്ടായോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ‍്യക്തമാക്കി
Jawan Rum production halted; Excise Minister M. Liju says possibility of sabotage to be investigated

എം. ലിജു

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാൻ റമ്മിന്‍റെ ഉത്പാദനം നേരത്തെ താത്കാലികമായി നിർത്തിയ സംഭവത്തിൽ അട്ടിമറി സാധ‍്യത പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. ജവാൻ റം ഉത്പാദനം നിലച്ചതിൽ മറ്റു മദ‍്യക്കമ്പനികൾക്ക് നേട്ടമുണ്ടായോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ‍്യക്തമാക്കി.

ഉദ‍്യോഗസ്ഥ തലത്തിൽ വീഴ്ച പറ്റിയെന്നും നികുതി സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവല്ലയിലെ ട്രാവൻ‌കൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ രണ്ടാഴ്ചയോളം ജവാന്‍ റമ്മിന്‍റെ ഉത്പാദനം നിലച്ചിരുന്നു. ഈ വിഷയത്തിലാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മദ‍്യം നിറയ്ക്കേണ്ട കുപ്പി, ലേബൽ, അടപ്പ് എന്നിവ നൽകുന്ന കമ്പനികൾ അധിക തുക ആവശ‍്യപ്പെട്ടതു മൂലമാണ് ഒരു ദിവസം പത്രണ്ടായിരത്തോളം കുപ്പിയുടെ ഉത്പാദനം നിലച്ചത്.

logo
Metro Vaartha
www.metrovaartha.com