ജെഇഇ മെയിന്‍: കേരളത്തിൽ നിന്ന് കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നി ഒന്നാമത്

ആഷിക് സ്റ്റെനിയുൾപ്പടെ 46 വിദ്യാർത്ഥികൾ 100 എന്‍ടിഎ സ്കോർ നേടി.
ജെഇഇ മെയിന്‍: കേരളത്തിൽ നിന്ന്  കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നി ഒന്നാമത്

ന്യൂഡൽഹി: ദേശീയ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിന്‍ പേപ്പർ ഒന്നിന്‍റെ (ബിഇ/ബിടെക്ക് ) അന്തിമ എന്‍ടിഎ സ്കോർ പ്രസിദ്ധീകരിച്ചു. കേരളത്തിൽ നിന്ന് കോട്ടയം പാല സ്വദേശി ആഷിക് സ്റ്റെന്നിയാണ് ഒന്നാമത്.

ആഷിക് സ്റ്റെനിയുൾപ്പടെ 46 വിദ്യാർത്ഥികൾ 100 എന്‍ടിഎ സ്കോർ നേടി. കോട്ടയം പാല ഭരണങ്ങാനം വടക്കേചിറയത്ത് അധ്യാകദമ്പതികളായ സ്റ്റെന്നി ജയിംസിന്‍റേയും ബിനു സ്റ്റെന്നിയുടെയും മകനാണ്.

കർണാടക സ്വദേശി റിധി കമലേഷ് കുമാർ മഹേശ്വരിയാണ് 100 മാർക്ക് നേടിയ ഏക പെൺകുട്ടി. കഴിഞ്ഞ വർഷം 24 പേർക്കായിരുന്നു ഈ നേട്ടം. നാഷണൽ ടെസ്റ്റിങ് ഏജന്‍സിയാണ് സ്കോർ പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലത്തിന്: https://jeemain.nta.nic.in/

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com