ജിബി സദാശിവന് ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ്

എക്സലൻസ് ഇൻ സീനിയർ റിപ്പോർട്ടിങ് വിഭാഗത്തിലാണ് മെട്രൊ വാർത്ത കൊച്ചി ബ്യൂറോ സീനിയർ റിപ്പോർട്ടർ ജിബി സദാശിവൻ പുരസ്കാരത്തിന് അർഹനായത്
 Jibi Sadasivan Indiwood award

ജിബി സദാശിവൻ

MV

Updated on

കൊച്ചി: മാധ്യമരംഗത്ത് ക്രിയാത്മക സംഭാവനകള്‍ നൽകിവരുന്ന മാധ്യമപ്രവർത്തകരെയും സ്ഥാപനങ്ങളെയും ആ​ദരിക്കുന്നതിനായി ഏർപ്പെടുത്തിയ ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. എക്സലൻസ് ഇൻ സീനിയർ റിപ്പോർട്ടിങ് വിഭാഗത്തിൽ മെട്രൊ വാർത്ത കൊച്ചി ബ്യൂറോ സീനിയർ റിപ്പോർട്ടർ ജിബി സദാശിവൻ അർഹനായി.

പശ്ചിമഘട്ടം, ആരവല്ലി കുന്നുകൾ തുടങ്ങിയ പരിസ്ഥിതി വിഷയങ്ങളിലെയും പൊളിറ്റിക്കൽ റിപ്പോർട്ടിങ്ങിലെയും മികവ് പരിഗണിച്ചാണ് അവാർഡ്. മേയ് 29ന് തിരുവനന്തപുരം ഏരീസ് പ്ലെക്സ് തിയെറ്ററിൽ നടത്തുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ ഡോ. കെ. ജയകുമാർ അവാർഡ് സമ്മാനിക്കും.

കർമരംഗത്ത് മികവ്പുലർത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അർഹമായ അംഗീകാരം നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പ്ലാറ്റ്ഫോമാണ് 'ഇൻഡിവുഡ് എക്സലൻസ് അവാർഡ്‌സ്'. ഇന്ത്യയുടെ വിനോദ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ മേഖലകളെ മുഴുവൻ 'ഇൻഡിവുഡ്' എന്ന ആഗോള ബ്രാൻഡിന് കീഴിൽ സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഏരീസ് ഗ്രൂപ്പ്‌ സ്ഥാപക ചെയർമാനും സിഇഒയുമായ സോഹൻ റോയ് രൂപം നൽകിയ 'പ്രോജക്റ്റ്‌ ഇൻഡിവുഡ്' പദ്ധതിയുടെ ഭാഗമാണ് ഇൻഡിവുഡ് എക്സലൻസ് പുരസ്കാരങ്ങൾ.

logo
Metro Vaartha
www.metrovaartha.com