ജോസ് കെ. മാണിയും പി.പി. സുനീറും ഹാരിസ് ബീരാനും എതിരില്ലാതെ രാജ്യസഭയിലേക്ക്

3 സീറ്റിലേക്ക് 3 സ്ഥാനാർഥികൾമാത്രം പത്രിക നൽകിയതിനാൽ ഇവരെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ജോസ് കെ. മാണിയും പി.പി. സുനീറും ഹാരിസ് ബീരാനും എതിരില്ലാതെ രാജ്യസഭയിലേക്ക്
ജോസ് കെ. മാണിയും പി.പി. സുനീറും ഹാരിസ് ബീരാനും എതിരില്ലാതെ രാജ്യസഭയിലേക്ക്
Updated on

തിരുവനന്തപുരം: രാജ്യസഭയിലേക്ക് ജൂലൈ ഒന്നിന് ഒഴിവ് വരുന്ന 3 സീറ്റുകളിലേക്ക് ജോസ് കെ. മാണി (കേരള കോൺഗ്രസ് -എം), പി.പി. സുനീർ (സിപിഐ), ഹാരിസ് ബീരാൻ (മുസ്ലീ ലീഗ്) എന്നീ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരുടെ കാലാവധി 1ന് കഴിയും. 2 സീറ്റില്‍ മാത്രമേ വിജയിക്കാന്‍ കഴിയൂ എന്ന സാഹചര്യത്തില്‍ സിപിഎം സീറ്റ് ജോസ് കെ. മാണിക്കായി വിട്ടുകൊടുക്കുകയായിരുന്നു. യുഡിഎഫില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റ് ഇത്തവണ ലീഗിന് വിട്ട് നല്‍കി. 3 സീറ്റിലേക്ക് 3 സ്ഥാനാർഥികൾമാത്രം പത്രിക നൽകിയതിനാൽ ഇവരെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ലോക്സഭയിലും രാജ്യസഭയിലും നേരത്തെ എംപിയായിരുന്ന ജോസ് കെ. മാണി കേരള കോൺഗ്രസ് (എം) ചെയർമാനാണ്. കെ.എം. മാണിയുടെ മരണത്തെതുടർന്നാണ് മകനായ ഇദ്ദേഹം പാർട്ടി ചെയർമാനായത്. നിഷാ ജോസ് കെ. മാണിയാണു ഭാര്യ. മക്കൾ പ്രിയങ്ക, റിതിക, കുഞ്ഞുമാണി.

സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായ സുനീർ നിലവിൽ ഹൗസിങ് ബോർഡ് വൈസ് ചെയർമാനാണ്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചു. ഭാര്യ ഷാഹിന അധ്യാപികയാണ്. 3 മക്കളുണ്ട്.

സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്‍റുമാണ് ഹാരിസ് ബീരാൻ. മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ. ബീരാന്‍റെയും കാലടി ശ്രീ ശങ്കരാചാര്യ കോളജിലെ മുന്‍ പ്രഫ. ടി.കെ. സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കള്‍: ആര്യന്‍, അര്‍മാന്‍.

സിപിഎമ്മിന് 3, കോൺഗ്രസിന് 1

ഇതോടെ സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗങ്ങളുടെ കക്ഷിനില ഇങ്ങനെ:സിപിഎം- 3 (ജോൺ ബ്രിട്ടാസ്, വി ശവദാസൻ, എ.എ. റഹീം),സിപിഐ- 2 (പി. സന്തോഷ് കുമാര്‍, പി.പി. സുനീര്‍),മുസ്ലിം ലീഗ് - 2 (പി.വി. അബ്ദുല്‍ വഹാബ്, ഹാരിസ് ബീരാൻ), കോണ്‍ഗ്രസ്- 1(ജെബി മേത്തർ).

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com