ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടാനൊരുങ്ങി സർക്കാർ; വിവാദ ഭാഗങ്ങൾ ഒഴിവാക്കും

അഞ്ച് വർഷം മുൻപാണ് കമ്മിഷൻ റിപ്പോർട്ട് നൽകിയത്.
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടാനൊരുങ്ങി സർക്കാർ; വിവാദ ഭാഗങ്ങൾ ഒഴിവാക്കും
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടാനൊരുങ്ങി സർക്കാർ; വിവാദ ഭാഗങ്ങൾ ഒഴിവാക്കും
Updated on

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടാനൊരുങ്ങി സാംസ്കാരിക വകുപ്പ്. വിവാദ ഭാഗങ്ങൾ ഒഴിവാക്കിയായിരിക്കാം റിപ്പോർട്ട് പുറത്തു വിടുക. അഞ്ച് വർഷം മുൻപാണ് കമ്മിഷൻ റിപ്പോർട്ട് നൽകിയത്. കമ്മിഷൻ റിപ്പോർട്ട് വിവരാവകാശ നിയമം പ്രകാരം ആവശ്യപ്പെടുന്നവരോട് ഈ മാസം 24നു ഹാജരാകാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നോട്ടീസ് കൈമാറി.

മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്.

മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതിയായിരുന്നു വിഷയം പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ടത്.

2017-ല്‍ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. രണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ നടപടികള്‍ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. മാത്രവുമല്ല, റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യൂസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയാറായില്ല. പിന്നാലെ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയവര്‍ക്കും റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാതായതോടെയാണ് വിവരാവകാശ കമ്മീഷന്‍റെ ഇടപെടലുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com