പോറ്റിയെ ജയിലിൽ കയറ്റിയത് എൽഡിഎഫാണ്, ശബരിമലയിൽ കേറ്റിയത് എൽഡിഎഫ് അല്ലെന്ന് കെ.കെ. ശൈലജ

രാത്രി 11 മണിയോടെ അവസ്ഥ മോശമായതിനെത്തുടർന്ന് സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
K K sailaja over gold theft case

കെ.കെ. ശൈലജ

Updated on

തിരുവനന്തപുരം: സ്വർണം കട്ടവരും വാങ്ങിയവരും ‌സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രത്തെക്കുറിച്ച് ചർച്ച ഉണ്ടാകുമെന്ന ഭയന്നാണ് പ്രതിപക്ഷം ചർച്ചക്ക് തയാറാകാതിരുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. നിയമസഭാ യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശൈലജ. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് എൽഡിഎഫ് അല്ല, പക്ഷേ ജയിലിൽ കയറ്റിയത് എൽഡിഎഫ് ആണെന്നും ശൈലജ പറഞ്ഞു.

അടിയന്തരപ്രമേയം കൊണ്ടു വന്നിരുന്നുവെങ്കിൽ ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് സഭയിൽ ചർച്ച ചെയ്യാമായിരുന്നു. അതു ഭയന്നാണ് പ്രതിപക്ഷം പിന്മാറിയത്. ശബരിമലയിലെ കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം. നമ്പർ 10 ജൻപഥിൻ സാധാരണക്കാർക്ക് പ്രവേശനമില്ലാത്തിടത്ത് അപ്പോയിന്‍റ്മെന്‍റിനായി വർഷങ്ങളും മാസങ്ങളുടെ കാത്തിരിക്കേണ്ടി വരുന്ന സ്ഥലത്ത് പോറ്റിക്കും സ്വർണം വാങ്ങിയയാൾക്കും ഒരുമിച്ച് ചെല്ലാൻ അവസരം കിട്ടി. ഇതെല്ലാം ചർച്ച ചെയ്യേണ്ടതാണ്.

എൽഡിഎഫ് നടത്തിയ വികസന വേലിയേറ്റത്തിൽ പ്രതിപക്ഷത്തിന്‍റെ നില തെറ്റുകയാണ്. ജനങ്ങൾക്കു മുൻപിൽ അവർക്കു പറയാൻ ഒന്നുമില്ല. ശബരിമല പ്രശ്നം വച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചാൽ അതു വില പോകില്ലെന്നും ശൈലജ പറഞ്ഞു.

ശുചീകരണത്തിനായി ഉപയോഗിക്കുന്ന രാസ വസ്തുവാണ് വെങ്കാരം എന്ന പേരിൽ അറിയപ്പെടുന്ന ബോറാക്സ്. പലപ്പോഴും ഉറുമ്പിനെ അകറ്റാനും തുണി കഴുകാനുമെല്ലാം ബോറാക്സ് ഉപയോഗിക്കാറുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com