"കെ. കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജ"; വിവാദങ്ങൾക്ക് തിരികൊളുത്തി കെ.വി. തോമസിന്‍റെ പുസ്തകം

"2001-ലെ തെരഞ്ഞെടുപ്പില്‍ പത്മജയെ മത്സരിപ്പിക്കാന്‍ കരുണാകരന്‍ ആഗ്രഹിച്ചു. എന്നാല്‍ സോണിയ ഗാന്ധി അതിന് താല്‍പര്യമെടുത്തില്ല"
K Karunakaran Sonia Gandhi rift started over Padmaja KV Thomas’ book reveals

പത്മജ വേണു ഗോപാൽ | കെ.വി. തോമസിന്‍റെ പുസ്തകം

Updated on

കൊച്ചി: കെ. കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജ വേണുഗോപാലിന് സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയാണെന്ന് പ്രൊഫസർ കെ.വി. തോമസിന്‍റെ വെളിപ്പെടുത്തൽ. "കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ' എന്ന പുസ്തകത്തിലാണ് കെ.വി. തോമസ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്.

2001-ലെ തെരഞ്ഞെടുപ്പില്‍ പത്മജയെ മത്സരിപ്പിക്കാന്‍ കരുണാകരന്‍ ആഗ്രഹിച്ചു. എന്നാല്‍ സോണിയ ഗാന്ധി അതിന് താല്‍പര്യമെടുത്തില്ല. പത്മജയുടെ കാര്യം സോണിയ ഗാന്ധിയോട് സംസാരിച്ചപ്പോള്‍ അവര്‍ കയര്‍ത്തു. പുറം വാതിലിലൂടെ നീക്കം നടത്തുന്നത് എന്തിനെന്ന് ചോദിച്ചു. ഇതോടെ ചര്‍ച്ചകളില്‍ നിന്ന് കരുണാകരന്‍ ഇറങ്ങിപ്പോയി. ഇതോടെയാണ് ലീഡറും സോണിയാ ഗാന്ധിയും തമ്മിലുള്ള അകലം വലുതായതെന്നും കെ.വി. തോമസ് കുറിച്ചു.

അതേസമയം, കെ.വി. തോമസിന്‍റെ പുസ്തകത്തിലുള്ള കാര്യങ്ങൾ തെറ്റാണെന്ന് തുറന്നടിച്ച് പത്മജാ ഗോപാൽ രംഗത്തെത്തി. കെ.വി. തോമസിനെ കുറിച്ച് എഴുതിയാൽ ആ പേന പോലും മോശമാകുമെന്നുമെന്നും അവർ പ്രതികരിച്ചു.

കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതില്‍ സോണിയാ ഗാന്ധിക്ക് എതിര്‍പ്പുണ്ടായിരുന്നെന്ന വാദം തെറ്റാണെന്നും പത്മ പറഞ്ഞു. കാര്യം കാണാന്‍ ഇത്രയും നുണ പറയുന്ന ഒരു മനുഷ്യന്‍ വേറെയില്ല. മരിച്ചുപോയ മനുഷ്യനോട് നന്ദി വേണ്ട. പക്ഷേ കുറ്റപ്പെടുത്തുന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും പത്മജ പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com