ശബരിമല സ്വർണക്കൊള്ള: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗത്തിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയുടെ ഇടപെടൽ

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം സന്തോഷ് കുമാറിനെതിരേ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ട് മന്ത്രി കെ. മുരളീധരൻ എസ്ഐടിക്ക് കത്തയച്ചു
k. muraleedharan writes letter to special investigation team in sabarimala gold theft

കെ. മുരളീധരൻ

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍റെ കത്ത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം സന്തോഷ് കുമാറിനെതിരേ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ടാണ് മന്ത്രി കത്തയച്ചിരിക്കുന്നത്.

മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ ഭരണസമിതിയിൽ അംഗമായിരുന്നു സന്തോഷ്. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ഗൂഢാലോചന നടന്നതായി എസ്ഐടി സംശയിക്കുന്നു.

logo
Metro Vaartha
www.metrovaartha.com