

പ്രേംകുമാർ, കൽപ്പറ്റ നാരായണൻ, ജി. വേണുഗോപാൽ
തിരുവനന്തപുരം: പിണറായി സർക്കാർ ചലചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്നും നീക്കിയ നടൻ പ്രേംകുമാറിനെ ചലചിത്ര വികസന കോർപ്പറേഷൻ( കെഎസ്എഫ്ഡിസി) ചെയർമാനായി യുഡിഎഫ് സർക്കാർ നിയമിച്ചു.
വൈസ് ചെയർമാനായി സംവിധായകനും നിർമാതാവുമായ ആലപ്പി അഷറഫ് ചുമതലയേൽക്കും. ചലചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് പ്രമുഖ നിർതാവ് എം. രഞ്ജിത് എത്തിയേക്കുമെന്നാണ് വിവരം. അതേസമയം, കവിയും എഴുത്തുകാരനുമായ കൽപ്പറ്റ നാരായണനെ കേരള സാഹിത‍്യ അക്കാഡമിയുടെ പുതിയ ചെയർമാനായും എഴുത്തുകാരൻ എം.പി. സുരേന്ദ്രനെ സെക്രട്ടറിയായും നിയമിച്ചു.
ഗായകനും സംഗീത സംവിധായകനുമായ ജി. വേണുഗോപാൽ കേരള സംഗീത നാടക അക്കാഡമി ചെയർമാനും ഹേമന്ത് കുമാർ വൈസ് ചെയർമാനും എൻ.വി. പ്രദീപ്കുമാർ സെക്രട്ടറിയുമാകും.
ലളിതകലാ അക്കാഡമി ചെയർമാനായി സുരേഷ് ബാബു കൊയ്യോനെയും ഫോക്ലോർ അക്കാഡമി മെമ്പർ സെക്രട്ടറിയായി പ്രദീപ് കുമാർ എം. പയ്യന്നൂരിനെയും തീരുമാനിച്ചു. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച ഔദ‍്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കും.