
കെ. രാധാകൃഷ്ണൻ എംപി
ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് എംപി കെ. രാധാകൃഷ്ണൻ. അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ ഹാജരാകാൻ ആകില്ലെന്നാണ് എംപി ഇഡിയെ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ഡൽഹിയിലെ ഇഡി ഓഫിസിൽ ഹാജരാകണം എന്നായിരുന്നു നിർദേശം.
ഇമെയിൽ മുഖേനാണ് ഇഡി ഇക്കാര്യം അറിയിച്ചിരുന്നത്. കെ. രാധാകൃഷ്ണന് ഇത് രണ്ടാം തവണയാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്.
കരുവന്നൂർ തട്ടിപ്പു കേസിൽ പണം പാർട്ടി അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ കാലയളവിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ.