

കെ. സുധാകരൻ
file image
ദുബായ്: കെ. സുധാകരൻ എംപി ദുബായിലെ ആശുപത്രിയിൽ തടങ്കലിലാണെന്ന് മകൻ സഞ്ജോഗ്. അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്നും ആരുടെയോ കസ്റ്റഡിയിലാണെന്നുമാണ് മകൻ ആരോപിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചതായി ഡോക്റ്റർ പറഞ്ഞതായും കുടുംബം ആരോപിക്കുന്നു. സുധാകരൻ ഐസിയുവിലാണെന്നാണ് വിവരം. ഇതിൽ ദുരൂഹതയുണ്ടെന്നും അച്ഛനെ നാട്ടിലേക്കെത്തിക്കാൻ സർക്കാർ ഇടപെടണമെന്നും മകൻ ആവശ്യപ്പെട്ടു.
അമെരിക്കയിലേക്ക് ചികിത്സയ്ക്കായി പോവുന്നതിന്‍റെ മുന്നോടിയായി കൺസൾട്ടേഷനായി നവംബർ 27 നാണ് സുധാകരൻ ദുബായ്ഹിൽസിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയായിരുന്നെന്നാണ് വിവരം. പിന്നീട് എൻസെഫലോപതി സംശയിച്ച് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയതായും മകൻ അറിയിക്കുന്നു.