

ആലപ്പുഴ: കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയേക്കാമെന്ന് അമ്പലപ്പുഴ നിയുക്ത എംഎൽഎയും മുൻ സിപിഎം നേതാവുമായ ജി. സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വർധിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
ഇത്തവണ മൂന്നു സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേയും സുധാകരൻ വിമർശിച്ചു.
വെള്ളാപ്പള്ളി നേരത്തെ മുതൽ മുസ്‌ലിം വിരുദ്ധത പറയുന്ന ആളാണെന്നു പറഞ്ഞ സുധാകരൻ മുസ്‌ലിം ലീഗ് വർഗീയ കക്ഷിയല്ലെന്നും കൂട്ടിച്ചേർത്തു. അമ്പലപ്പുഴയിൽ ഭൂരിഭക്ഷം മുസ്‌ലിം വോട്ടുകൾ തനിക്ക് ലഭിച്ചെന്നാണ് ജി. സുധാകരന്‍റെ അവകാശവാദം.