

കെ.എ. രതീഷ്
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതിചേർക്കപ്പെട്ട കെ.എ. രതീഷ് ഔദ്യോഗിക സ്ഥാനങ്ങൾ രാജിവച്ചു. ഖാദി ബോർഡ് സെക്രട്ടറി സ്ഥാനമാണ് രാജിവച്ചത്. റൂട്രോണിക്സ് എംഡി സ്ഥാനവും നഷ്ടമാകും. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി.
600 കോടിയുടെ കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ പ്രതി ചേർക്കപ്പെട്ടയാൾ പ്രധാന സ്ഥാനങ്ങളിൽ തുടരുന്നത് ഹൈക്കോടതി വിമർശിച്ചിരുന്നു. അഴിമതിക്കേസിൽ വിചാരണ കാത്തുനിൽക്കുന്ന ഒരു പ്രതി എങ്ങനെയാണ് സർക്കാരിന്റെ പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലംമുതൽ വിവാദമായ ഈ കേസിൽ, പുതിയ സർക്കാർ വന്നിട്ടും നടപടിയുണ്ടാകാത്തതിനെ കോടതി വിമർശിച്ചു. പിന്നാലെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്.