മുണ്ടത്തിക്കോട് ദുരന്തം: പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി കടമറ്റം പള്ളി

വെടിക്കെട്ടിന് പകരം ഒരു സ്നേഹഭവനം നിർമിച്ച് നൽകാനാണ് ഇടവക മാനേജിങ് കമ്മിറ്റിയുടെയും പെരുന്നാൾ കമ്മിറ്റിയുടെയും തീരുമാനം
kadamattom church abandoned festive fireworks display due to mundathikode tragedy

മുണ്ടത്തിക്കോട് ദുരന്തം: പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി കടമറ്റം പള്ളി

Updated on

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കടമറ്റം പള്ളി പെരുന്നാളിന്‍റെ വെടിക്കെട്ട് ഒഴിവാക്കി. മലങ്കര സഭാധ‍്യക്ഷന്‍റെ ആഹ്വാന പ്രകാരമാണ് വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചത്.

വെടിക്കെട്ടിന് പകരം ഒരു സ്നേഹഭവനം നിർമിച്ച് നൽകാനാണ് ഇടവക മാനേജിങ് കമ്മിറ്റിയുടെയും പെരുന്നാൾ കമ്മിറ്റിയുടെയും തീരുമാനം. മേയ് 6,7 തീയതികളിലാണ് കടമറ്റം പള്ളിയിലെ പ്രധാന പെരുന്നാൾ. നേരത്തെ പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനും വെടിക്കെട്ട് വേണ്ടെന്ന് തീരുമാനിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com