കാഫിർ പോസ്റ്റ് നീക്കം ചെയ്ത് കെ.കെ. ലതിക

സംഭവവുമായി ബന്ധപ്പെട്ട് ലതികയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പോസ്റ്റ് നീക്കിയത്.
കെ.കെ. ലതിക
കെ.കെ. ലതിക
Updated on

കോഴിക്കോട്: വിവാദമായ കാഫിർ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്ത് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ.കെ.ലതിക. നിലവിൽ ലതികയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്ത നിലയിലാണ്. പോസ്റ്റ് വ്യാജമാണെന്നറിഞ്ഞിട്ടും സ്ക്രീൻ ഷോട്ട് ഫെയ്സ്ബുക്കിൽ നിന്ന് ലതിക നീക്കം ചെയ്യുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലതികയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പോസ്റ്റ് നീക്കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് യൂത്ത് ലീഗ് നെടുമ്പ്രമണ്ണ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ യൂത്ത് ലീഗ് നേതാവ് പി.കെ. മുഹമ്മദ് ഖാസിമിന്‍റെ പേരിലുള്ള പോസ്റ്റിന്‍റെ സ്ക്രീൻഷോട്ടാണ് പുറത്തു വന്നത്. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല.

കാഫിർ പരാമർശം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാത്തതിന് ഫെയ്സ്ബുക്കിന്‍റെ നോഡൽ ഓഫീസറെ പ്രതിചേർത്തിട്ടുണ്ട്. ഫെയ്സ്ബുക്കിൽ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിൽ ഹർജിക്കാരനോട് മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജി ജൂണ്‍ 28ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com