കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ജിതിൻ ഭാസ്കറിന് തിരിച്ചടി; ജാമ‍്യാപേക്ഷ തള്ളി

ജാമ‍്യാപേക്ഷ വടകര ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്
kafir screenshot case accused bail plea rejected

ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍

Updated on

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്കറിന് തിരിച്ചടി. ജാമ‍്യാപേക്ഷ വടകര ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇത് രണ്ടാം തവണയാണ് പ്രതിയുടെ ജാ‍മ‍്യാപേക്ഷ തള്ളിയിരിക്കുന്നത്.

സ്ക്രീൻ ഷോട്ട് നിർമിച്ചത് ജിതിൻ ആണെന്നതിന് തെളിവില്ലെന്നായിരുന്നു കോടതിയിൽ പ്രതിഭാഗം നേരത്തെ വാദിച്ചത്. എന്നാൽ പ്രതി തെളിവുകൾ നശിപ്പിച്ചെന്നും കസ്റ്റഡിയിൽ ചോദ‍്യം ചെയ്യണമെന്നും പ്രോസിക‍്യൂഷൻ ആവശ‍്യപ്പെടുകയായിരുന്നു.

ഇത് അംഗീകരിച്ചാണ് പ്രതിയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന ജിതിന്‍ ഭാസ്കറിന്‍റെ ഫോൺ റീസെറ്റ് ചെയ്തതായി ശാസ്ത്രീയ പരിശോധനയിൽ വ‍്യക്തമായിരുന്നു.

logo
Metro Vaartha
www.metrovaartha.com