കലാഭവൻ നിജു അന്തരിച്ചു; മരണം കാന്താര 2 ഷൂട്ടിങ്ങിനിടെ

ലൊക്കേഷനിൽ വച്ചുണ്ടായ നെഞ്ചു വേദനയ്ക്കു പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kalabhavan niju passes away

കലാഭവൻ നിജു

Updated on

ബംഗളൂരു: പ്രശസ്ത മിമിക്രി താരവും നടനുമായ കലാഭവൻ നിജു അന്തരിച്ചു. 43 വയസ്സായിരുന്നു. കാന്താര 2 സിനിമയുടെ ഷൂട്ടിങ്ങിനായി ബംഗളൂരുവിലായിരുന്നു നിജു. ലൊക്കേഷനിൽ വച്ചുണ്ടായ നെഞ്ചു വേദനയ്ക്കു പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃശൂർ വാടാനപ്പിള്ളി സ്വദേശിയായ നിജു 25 വർഷമായി മിമിക്രിയിൽ സജീവമാണ്. മാളികപ്പുറം എന്ന ചിത്രത്തിൽ ഭജനസ്വാമി എന്ന കഥാപാത്രത്തെ ശ്രദ്ധേയമാക്കിയിരുന്നു. അതിനു ശേഷം ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയിലും വേഷമിട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com