പരീക്ഷ എഴുതിക്കണം; കാലടി സർവകലാശാല വിദ്യാർഥികൾ സുപ്രീംകോടതിയിൽ

പരീക്ഷയെഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തവ് ചൊവ്വാഴ്ച ഹൈക്കോടതി ഡിവഷൻ ബെ‍ഞ്ച് റദ്ദാക്കുകയായിരുന്നു
kalady university students in the supreme court

പരീക്ഷ എഴുതിക്കണം; കാലടി സർവകലാശാല വിദ്യാർഥികൾ സുപ്രീംകോടതിയിൽ

Updated on: 

ന്യൂഡൽഹി: കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയിൽ. പരീക്ഷ എഴുതിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയാണ് ഹർജി.

അടിയന്തരവാദം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹർജി സമർപ്പിക്കും. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീം കോടതി എടുക്കുന്ന തീരുമാനം നിർണായകമാകും. അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് വിദ്യാർഥികൾക്കായി ഹർജി സമർപ്പിച്ചത്.

പരീക്ഷയെഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തവ് ചൊവ്വാഴ്ച ഹൈക്കോടതി ഡിവഷൻ ബെ‍ഞ്ച് റദ്ദാക്കുകയായിരുന്നു. ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ വാഴ്സിറ്റിയോട് നിര്‍ദേശിക്കാൻ കോടതികൾക്ക് ആവില്ലെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. കോടതി നടപടി മനുഷ്യത്വ രഹിതമെന്നായിരുന്നു വിദ്യാർഥികളുടെ പ്രതികരണം.

വിസി സിസ തോമസിനെതിരായ പ്രതിഷേധത്തിന്‍റെ പേരിൽ സസ്പെൻഷനിലായ 10 എസ്എഫ്ഐ പ്രവർത്തകരെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.