കേരള കലാമണ്ഡലം അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

കേരളകലാമണ്ഡലം കഥകളി തെക്കൻ കളരി അധ്യാപകനായ ഹരി.ആർ. നായരെ(45) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
kalamandalam teacher found dead

ഹരി.ആർ. നായർ

Updated on

തൃശൂർ: കേരള കലാമണ്ഡലം അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ. കേരളകലാമണ്ഡലം കഥകളി തെക്കൻ കളരി അധ്യാപകനായ ഹരി.ആർ. നായരെ(45) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാഞ്ഞാളിലുള്ള സ്വന്തം വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഭാര്യ അഞ്ജലി സ്കൂൾ അധ്യാപികയാണ്. രണ്ട് മക്കളുണ്ട്.

logo
Metro Vaartha
www.metrovaartha.com