kalkandam mistaken for mdma youths jailed 151 days

കൽക്കണ്ടം എംഡിഎംഎ എന്ന് തെറ്റിദ്ധരിച്ചു; യുവാക്കൾ ജയിലിൽ കഴിഞ്ഞത് 151 ദിവസം!!

കൽക്കണ്ടം എംഡിഎംഎയായി; യുവാക്കൾ ജയിലിൽ കഴിഞ്ഞത് 151 ദിവസം!!

രാസപരിശോധനയിൽ പിടിച്ചെടുത്തവ മയക്കുമരുന്നല്ലെന്ന് തെളിയുകയായിരുന്നു
Published on

കാസർകോട്: കൈവശമുണ്ടായിരുന്ന കൽക്കണ്ടം എംഡിഎംഎയാണെന്ന തെറ്റിദ്ധാരണയിൽ അറസ്റ്റിലായ യുവാക്കൾ ജ‍യിലിൽ കഴിഞ്ഞത് അഞ്ച് മാസം. പിടിച്ചെടുത്ത വസ്തു മയക്കുമരുന്നല്ലെന്ന് രാസ പരിശോധനയിൽ തെളിഞ്ഞതോടെയാണ് ഇരുവരും ജയിൽമോചിതരായത്.

കാസർകോട് കോളിച്ചാൽ സ്വദേശി ബിജു മാത്യു, കണ്ണൂർ വാരം സ്വദേശി മണികണ്ഠൻ എന്നിവരാണ് 151 ദിവസത്തോളം ജയിലിൽ കിടക്കേണ്ടി വന്നത്.

2024 നവംബർ 26നാണ് കോഴിക്കോട് നിന്ന് ഡാൻസാഫ് സംഘം ഇവരെയും പിടികൂടുന്നത്. പിന്നീട് നടക്കാവ് പൊലീസെത്തി നടത്തിയ പരിശോധനയിൽ മണികണ്ഠന്‍റെ പോക്കറ്റിൽ സൂക്ഷിച്ച 58.240 ഗ്രാം കൽക്കണ്ടം കണ്ടെത്തു.

വീട്ടിലേക്ക് വാങ്ങിയ കൽക്കണ്ടമാണെന്നും തലേന്ന് രാത്രി ട്രെയിന്‍ യാത്രയ്ക്കിടെ ഇത് കഴിച്ചതായും പൊലീസിനെ അറിയിച്ചെങ്കിലും ഇത് വിശ്വസിക്കാതിരുന്ന പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

കൽക്കണ്ടമാണെന്ന് പൊലീസിനോട് നിരവധി തവണ പറഞ്ഞെങ്കിലും പൊലീസ് ഇത് കേൾക്കാന്‍ തായാറായില്ല. എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടും കൃത്യമായ പരിശോധന നടത്താതെയാണ് പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്‌തതെന്നും യുവാക്കൾ പറയുന്നു. അതേസമയം, പ്രതികൾ കുറ്റം സമ്മതിച്ചിരുന്നുവെന്നാണ് നടക്കാവ് പൊലീസിന്‍റെ വാദം.

logo
Metro Vaartha
www.metrovaartha.com