എഡിഎമ്മിന്‍റെ മരണം; റവന്യൂ ജീവനക്കാർ കൂട്ട അവധിയിലേക്ക്

പലയിടങ്ങളിലും റവന്യൂ ജീവനക്കാർ അവധി അപേക്ഷ നൽകി കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
Kannur ADM naveen babu's death, revenue staffs to take mass leave
എഡിഎമ്മിന്‍റെ മരണം; റവന്യൂ ജീവക്കാർ കൂട്ട അവധിയിലേക്ക്
Updated on

തിരുവനന്തപുരം: പരസ്യമായി അപമാനിച്ചതിനു പിന്നാലെ കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങി റവന്യൂ ജീവനക്കാർ. ബുധനാഴ്ച കൂട്ട അവധിയെടുക്കാനാണ് നീക്കം. പലയിടങ്ങളിലും റവന്യൂ ജീവനക്കാർ അവധി അപേക്ഷ നൽകി കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ പിപി ദിവ്യയാണ് എഡിഎമ്മിനെതിരേ അഴിമതിയാരോപണമുന്നയിച്ചത്.

ഇതിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയത് എന്നാണ് ആരോപണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com