kannur adm suicide issue , suresh gopi directs probe
സുരേഷ് ഗോപി

പ്രശാന്തന് പമ്പ് തുടങ്ങാൻ പണമെവിടെ നിന്ന്; ഇടപെട്ട് സുരേഷ് ഗോപി

പരിയാരം ഗവൺമെന്‍റ് മെഡിക്കൽ കോളെജ് ജീവനക്കാരനായ പ്രശാന്തനാണ് പമ്പിന്‍റെ അനുമതി തേടിയിരുന്നത്.
Published on

തിരുവനന്തപുരം: കണ്ണൂരിൽ പെട്രോൾ പമ്പിന് കൈക്കൂലി വാങ്ങി അനുമതി നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഭവത്തിൽ ക്രമക്കേട് ഉണ്ടോയെന്ന് അന്വേഷിക്കാൻ സുരേഷ് ഗോപി നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പരസ്യമായി ആരോപണമുന്നയിച്ചതിനെത്തുടർന്ന് എഡിഎം നവീൻ ബാബു ജീവനൊടുക്കിയതോടെയാണ് സംഭവം വിവാദമായത്.

ചെങ്ങളായിയിൽ പെട്രോൾ പമ്പിന് എൻഒസി ലഭിക്കുന്നതിനായി മാസങ്ങളോളം വൈകിച്ചുവെന്നും പിന്നീട് എങ്ങനെയാണ് അനുമതി ലഭിച്ചതെന്ന് വൈകാതെ പുറത്തു വിടുമെന്നുമാണ് ദിവ്യ പരസ്യമായി പ്രഖ്യാപിച്ചത്.

ഇതിനു പിന്നാലെ എഡിഎം ആത്മഹത്യ ചെയ്തു. പരിയാരം ഗവൺമെന്‍റ് മെഡിക്കൽ കോളെജ് ജീവനക്കാരനായ പ്രശാന്തനാണ് പമ്പിന്‍റെ അനുമതി തേടിയിരുന്നത്.

logo
Metro Vaartha
www.metrovaartha.com