സിപിഎമ്മുമായി വിട്ടുനിൽക്കുന്ന നേതാക്കൾക്ക് പുതിയ വേദി: ടി.കെ. ഗോവിന്ദൻ നേതൃത്വം നൽകും

ഇടത് ശക്തി കേന്ദ്രങ്ങളായ തളിപ്പറമ്പിലും പയ്യന്നൂരിലും പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് പിന്നാലെയാണ് ഈ കരുനീക്കം
There is a move to form a coalition of dissidents by organizing leaders and party workers who are distant from the CPM.

ടി.കെ. ഗോവിന്ദൻ

Updated on

കണ്ണൂർ: സിപിഎമ്മുമായി അകന്നു നിൽക്കുന്ന നേതാക്കളെയും പാർട്ടി പ്രവർത്തകരെയും സംഘടിപ്പിച്ച് അസംതൃപ്തരുടെ കൂട്ടായ്മ രൂപീകരിക്കാൻ നീക്കം.

തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർ‌ഥിയായി മത്സരിച്ച് വിജയിച്ച ടി.കെ. ഗോവിന്ദൻ ഇതിന് നേതൃത്വം നൽകും. ഇടത് ശക്തി കേന്ദ്രങ്ങളായ തളിപ്പറമ്പിലും പയ്യന്നൂരിലും പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് പിന്നാലെയാണ് ഈ കരുനീക്കം. ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിക്കെതിരേ മത്സരിച്ച് വിജയിച്ചത് സിപിഎമ്മിലെ അസംതൃപ്തരെ ഊർജ്വസ്വലരാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com