ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ പാഞ്ഞടുത്ത് കാട്ടാന

വെള്ളിയാഴ്ച വൈകിട്ട് ഫാമിലെ ആറാം ബ്ലോക്കിൽ വെച്ചായിരുന്നു സംഭവം
kannur deputy ranger aralam wildlife sanctuary
kannur deputy ranger aralam wildlife sanctuary
Updated on: 

കണ്ണൂർ: ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ പാഞ്ഞടുത്ത് കാട്ടാന. ഇരട്ടി ഡെപ്യൂട്ടി റേഞ്ചറും ജീവനക്കാരുമടങ്ങുന്ന സംഘത്തിനു നേരെ കാട്ടാനയും കുട്ടിയും പാഞ്ഞടുക്കുന്നതിന്‍റെ ദൃശങ്ങൾ പുറത്തുവന്നു.

വെള്ളിയാഴ്ച വൈകിട്ട് ഫാമിലെ ആറാം ബ്ലോക്കിൽ വെച്ചായിരുന്നു സംഭവം. ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ അമൽ, ഡ്രൈവർ അഭിജിത് എന്നിവരാണ് ജിപ്പിലുണ്ടായിരുന്നത്. കാട്ടാനയും കുട്ടിയും ജീപ്പിനുനേരെ വന്നപ്പോൾ ജീപ്പ് പുറകോട്ട് എടുക്കുകയും ഒച്ചവെച്ചുമാണ് ഭയപ്പെടുത്തി ഓടിച്ചത്.

logo
Metro Vaartha
www.metrovaartha.com