പയ്യമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ കർണാടക സ്വദേശിയെ തിരയിൽപെട്ട് കാണാതായി

കൊട്ടിയൂർ തീർഥാടനത്തിനെത്തിയ കർണാടക സ്വദേശിയെ ആണ് കാണാതായത്
karnataka pilgrim missing payyambalam beach kannur

പയ്യമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ കർണാടക സ്വദേശിയെ തിരയിൽപെട്ട് കാണാതായി

file image

Updated on

കണ്ണൂർ: കണ്ണൂർ പയ്യമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി. കൊട്ടിയൂർ തീർഥാടനത്തിനെത്തിയ കർണാടക സ്വദേശിയെ ആണ് കാണാതായത്. കാണാതായ ആൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

ഉച്ചയോടെയാണ് കർണാടകയിൽ നിന്നുള്ള സംഘം പയ്യമ്പലത്തെത്തിയത്. കൊട്ടിയൂർ അമ്പലത്തിൽ തീർഥാടനത്തിനെത്തിയ വിദ്യാർഥികൾ ഉൾപ്പെട്ട നാലുപേരാണ് കടലിൽ കുളിക്കാനിറങ്ങിയത്.

logo
Metro Vaartha
www.metrovaartha.com