പാർട്ടിയും നേതാക്കളും പ്രതികൾ; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇഡിയുടെ നീക്കം ഇടതു പക്ഷത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Karuvannur bank fraud case: Final chargesheet submitted by ED

പാർട്ടിയും നേതാക്കളും പ്രതികൾ; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

Updated on

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) രണ്ടാംഘട്ട കുറ്റപത്രം സമർപ്പിച്ചു. സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗിസ്, മുൻ മന്ത്രി എ.സി. മൊയ്ദീൻ, എംപി കെ. രാധാകൃഷ്ണൻ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സിപിഎമ്മിനെയും പ്രാദേശിക നേതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇഡിയുടെ നീക്കം ഇടതു പക്ഷത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേരള ബാങ്ക് പ്രസിഡന്‍റ് എ.കെ. കണ്ണൻ, പി. ബിജു എന്നിവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇവരേയും ഇഡി പല തവണ ചോദ്യം ചെയ്തിരുന്നു. 180 കോടി രൂപ തട്ടിപ്പിലൂടെ പ്രതികൾ സ്വന്തമാക്കിയെന്നാണ് കുറ്റപത്രത്തിൽ ഉള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അസിസ്റ്റന്‍റ് ഡയറക്‌ടർ നിർമൽ കുമാർ മോച്ഛയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ. സന്തോഷ് ജോസാണ് കുറ്റപത്രം സമർപ്പിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com