കാസർഗോഡ് വീടിന്‍റെ ചുറ്റുമതിൽ നിർമാണത്തിനിടെ അപകടം; മൂന്നുത്തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം
kasaragod wall collapse workers trapped

കാസർഗോഡ് വീടിന്‍റെ ചുറ്റുമതിൽ നിർമാണത്തിനിടെ അപകടം; മൂന്നുത്തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി

Updated on

കാസർഗോഡ്: ചെറുവത്തൂർ കൊത്തങ്കരയിൽ വീടിന്‍റെ ചുറ്റുമതിൽ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. മണ്ണിനടിയിൽ പെട്ട് 2 പേർ അരയോളം മണ്ണിൽ പൊതിഞ്ഞ് നിൽക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കനത്ത മഴയാണ് ലഭിച്ചത്. ഈ മഴയിൽ മതിൽ കുതിർന്നു നിന്നതാണ് അപകടകാരണമെന്നാണ് വിവരം. സിമന്‍റ് ഉപയോഗിക്കാതെ ചെങ്കല്ലുകൾ മാത്രം അടുക്കിവച്ചുള്ള മതിലുകളാണ് ഇവിടെ നിർമിക്കുന്നത്. ഇതാണ് മതിൽ ഇടിയാൻ കാരണം.

logo
Metro Vaartha
www.metrovaartha.com