

അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ
കാസർഗോഡ്: ആറ് വയസുകാരനെ രണ്ടാനച്ഛൻ മർദിച്ച സംഭവത്തിൽ കുട്ടി നേരിട്ടത് ക്രൂര പീഡനം. രണ്ടാനച്ഛനായ ഷൗക്കത്തലി സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും കുട്ടി മൊഴി നൽകി. തനിക്ക് നേരിടേണ്ട പീഡനങ്ങളേക്കുറിച്ച് കുഞ്ഞ് പൊലീസിനോട് തുറന്നു പറഞ്ഞു.
മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ അടിച്ചു. കുട്ടിയുടെ കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി. കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു. മർദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദനം തുടരുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു. കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും മർദ്ദനമേറ്റതിലുള്ള പച്ച നിറത്തിലുള്ള പാടുകളുണ്ട്. ശരീരത്തിലും തലയിലും മുറിവുകളുടെ പാടുകളുമുണ്ട്.
ആറു വയസുകാരനെ കൂടാതെ സഹോദരങ്ങളായ 9,13 ഉം വയസുള്ള കുട്ടികളും അതിക്രൂരമായ പീഡനത്തിനാണ് ഇരയായത്. 5 വയസുകാരനെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അയൽവാസി പകർത്തി പൊലീസിന് കൈമാറിയതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ പൊലീസ് രണ്ടാനച്ഛനായ ഷൗക്കത്തലി അറസ്റ്റു ചെയ്തു.
സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ലീഗൽ സർവീസസ് അതോറിറ്റി അന്വേഷണം തുടങ്ങി. അതേസമയം സംഭവത്തിൽ പൊലീസിനെതിരെ കുട്ടിയുടെ പിതാവ് രംഗത്തെത്തി. കുട്ടികളുടെ അച്ഛനും അമ്മയും നിയമപരമായി പിരഞ്ഞവരാണ്. കുട്ടികളും അമ്മയും ഷൗക്കത്തലിക്കൊപ്പമാണ് താമസിച്ചിരുന്നത്. യാതൊരുകാരണവുമില്ലാതെയാണ് കുട്ടികളെ ഉപദ്രവിക്കുന്നതെന്നാണ് അയൽവാസികൾ മൊഴി നൽകിയത്.