"ഗുണ്ടകളെ സംരക്ഷിക്കുന്നത് എംഎൽഎ, കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ"; കെ.ബി. ഗണേഷ് കുമാർ

കേരള കോൺഗ്രസ് (ബി) പ്രവർത്തകനെ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ച സംഭവത്തിലാണ് എംഎൽഎ ജ്യോതികുമാർ ചാമക്കാലയ്ക്കെതിരേ ഗണേഷ്കുമാർ രംഗത്തെത്തിയത്
kb ganesh kumar against jyothikumar chamakkala

ജ്യോതികുമാർ ചാമക്കാല, കെ.ബി. ഗണേഷ് കുമാർ

Updated on

പത്തനാപുരം: ആക്രമണ-ഗുണ്ടാ പ്രവർത്തനങ്ങളിലൂടെ പത്തനാപുരത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം നടക്കുന്നതായി മുൻ എംഎൽഎ കെ.ബി. ഗണേഷ്കുമാർ. കേരള കോൺഗ്രസ് (ബി) പ്രവർത്തകനെ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ച സംഭവത്തിലാണ് എംഎൽഎ ജ്യോതികുമാർ ചാമക്കാലയ്ക്കെതിരേ ഗണേഷ്കുമാർ രംഗത്തെത്തിയത്.

ഗുണ്ടാ വിളയാട്ടമോ സംഘടിതമായ ആക്രമണങ്ങളോ ഇല്ലാതിരുന്ന പത്തനാപുരത്ത് അധികാരത്തിന്‍റെ അഹങ്കാരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതേണ്ടെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ ഗണേഷ്കുമാർ കുറിച്ചു. തന്‍റെ പേഴ്സണൽ സ്റ്റാഫായിരുന്ന സഞ്ജു പി. സാമിനെ കെഎസ്‌യു - യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഗുണ്ടാ സംഘം അകാരണമായി ആക്രമിച്ചെന്നും സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ ഈ ഗുണ്ടകളെ സംരക്ഷിച്ചുവരുകയാണെന്നും അദ്ദേഹം ആരോപിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും വ്യക്തമാക്കി.

കെ.ബി. ഗണേഷ് കുമാറിന്‍റെ കുറിപ്പ് വായിക്കാം

ആക്രമണ-ഗുണ്ടാ പ്രവർത്തനങ്ങളിലൂടെ പത്തനാപുരത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ. ഗുണ്ടാ വിളയാട്ടമോ സംഘടിതമായ ആക്രമണങ്ങളോ ഇല്ലാതിരുന്ന പത്തനാപുരത്ത് അധികാരത്തിന്‍റെ അഹങ്കാരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ഞാൻ മന്ത്രി ആയിരുന്നപ്പോൾ എന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന കേരളാ കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകന്‍ സഞ്ജു പി സാമിനെ കെ.എസ്.യു - യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഗുണ്ടാ സംഘം ഇന്നലെ രാത്രി അകാരണമായി ക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ചു. സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ ഈ ഗുണ്ടകളെ സംരക്ഷിച്ചുവരുകയാണ്. സഞ്ജുവിനെ ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യുന്നതിനോ നിയമവാഴ്ച ഉറപ്പു വരുത്തുന്നതിനോ പോലീസ് തയ്യാറായിട്ടില്ലാത്തത് അപലപനീയമാണ്. എത്രയും പെട്ടന്ന് കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും. പത്തനാപുരത്തെ ജനജീവിതത്തിന്‍റെ സമാധാന അന്തരീക്ഷം തകർക്കാൻ അധികാര ഹുങ്കിന്‍റെ തണലില്‍ നടത്തുന്ന ഏത് ശ്രമത്തെയും ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും

logo
Metro Vaartha
www.metrovaartha.com