കെഎസ്ആർടിസി ജീവനക്കാർക്ക് ഓൺലൈൻ കൺസൾട്ടേഷൻ: കെ.ബി. ഗണേഷ് കുമാർ

കെഎസ്ആർടിസിയ്ക്ക് സ്വന്തമായി ലാബ് തുടങ്ങാനും ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.
online consultation for ksrtc employees: k.b. ganesh kumar
കെ.ബി. ഗണേഷ് കുമാർfile
Updated on

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷൻ ആരംഭിച്ചുവെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. തിങ്കൾ മുതൽ വ്യാഴം വരെയാണ് ഓൺലൈൻ കൺസൾട്ടേഷൻ ലഭിക്കുക.

വർഷത്തിൽ ഏകദേശം 60 ൽ അധികം ജീവനക്കാർ ഹാർട്ട് അറ്റാക്കിനെ തുടർന്ന് മരണപ്പെടുന്നുവെന്നാണ് കണക്കുകൾ. ഒപ്പം ആത്മഹത്യ നിരക്കും. ഈ സാഹചര്യത്തിലാണ് ഓൺലൈൻ കൺസൾട്ടേഷൻ തുടങ്ങുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഒപ്പം മുഴുവൻ ജീവനക്കാരെയും കാരുണ്യ പദ്ധതിയുടെ ഭാഗമാക്കുകയും, പരമാവധി ഈ മാസം തന്നെ ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകാൻ ശ്രമിക്കുമെന്നു, ഇതോടെ ശമ്പളത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദം കുറയുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയ്ക്ക് സ്വന്തമായി ലാബ് തുടങ്ങാനും ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com