

KB Ganesh kumar
കോട്ടാരക്കര: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരടക്കമുള്ളവർക്കെതിരേ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസിൽ ഏകാധിപത്യ പ്രവണത പാടില്ലെന്നും ഏകാധിപത്യം എവിടെയുണ്ടോ അതെല്ലാം തകർന്നടിയുന്ന ചരിത്രമാണ് ഉള്ളതെന്നും ഗണേഷ് കുമാർ പറഞ്ഞു.
എൻഎസ്എസ് ഡയറക്റ്റർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയിൽ നീതിയുണ്ടോ എന്നത് സമൂഹം പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മന്നത്ത് പത്മനാഭന്‍റെസമാധി മന്ദിരം എല്ലാവർക്കുമായി തുറന്നു നൽകണം. എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്ക് പ്രവേശിക്കാം എന്നത് പോലെ തന്നെ മന്നത്ത് പത്മനാഭനെ ബഹുമാനിക്കുന്ന എല്ലാവർക്കുമായി മന്ദിരത്തിൽ വന്ദിക്കാനുള്ള അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ എൻഎസ്എസിനെ അധിക്ഷേപിച്ചെന്ന ആരോപണങ്ങളും ഗണേഷ് കുമാർ തള്ളി. സതീശൻ തന്‍റെ സുഹൃത്താണെന്നും അദ്ദേഹം ഒരിക്കലും സമുദായത്തെ അധിക്ഷേപിക്കാൻ അദ്ദേഹം ശ്രമിക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
എന്നാൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു ഗണേഷ് കുമാറിന്‍റെ പ്രതികരണം. അദ്ദേഹം എന്താണ് ഉദേശിച്ചതെന്ന് എനിക്കറിയില്ല. അദ്ദേഹമൊരു കേന്ദ്രമന്ത്രിയാണെന്ന പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൊതുച്ചോർ വിതരണം ചെയ്യുന്നത് തടയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായ പൊതിച്ചോറ് ആരു നൽകുന്നതായാലും തടയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.