ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ സംരക്ഷിക്കുകയാണോയെന്ന് ചോദ‍്യം; കെസിയുടെ മറുപടി ഇങ്ങനെ

അന്വേഷണ റിപ്പോർട്ട് വന്നിട്ടില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും ഏത് ഉന്നതനായാലും നിയമത്തിനു മുന്നിൽ വരുമെന്നും കെസി മറുപടി പറഞ്ഞു
K.C. Venugopal response in gunman assault case adgp m.r. ajith kumar

കെ.സി. വേണുഗോപാൽ

File

Updated on

ന‍്യൂഡൽഹി: 2023ലെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർ‌ത്തകരെ മർദിച്ച കേസിൽ എഡിജിപി അജിത് കുമാറിനെ സംസ്ഥാന സർക്കാർ സംരക്ഷിക്കുകയാണോയെന്ന മാധ‍്യമങ്ങളുടെ ചോദ‍്യത്തിന് മറുപടി നൽകി എഐസിസി ജനറൽ‌ സെക്രട്ടറി കെ.സി. വേണുഗോപാൽ. അന്വേഷണ റിപ്പോർട്ട് വന്നിട്ടില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും ഏത് ഉന്നതനായാലും നിയമത്തിനു മുന്നിൽ വരുമെന്നും കെസി മറുപടി പറഞ്ഞു.

അതേസമയം, കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറയുന്നത്. കേസ് അട്ടിമറിച്ചത് അജിത് കുമാറാണെന്ന റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ലെന്നും ആഭ‍്യന്തര മന്ത്രി കൂട്ടിച്ചേർത്തു. കേസ് അട്ടിമറിക്കാൻ അജിത് കുമാർ ശ്രമിച്ചുവെന്നതിന്‍റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു.

എസ്ഐടി റിപ്പോർ‌ട്ട് ലഭിച്ചാൽ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കേസ് അന്വേഷിച്ചിരുന്ന ഉദ‍്യോഗസ്ഥരെ എം.ആർ. അജിത് കുമാറിന്‍റെ ഓഫിസിലേക്ക് വിളിച്ചു വരുത്തി കേസ് ഡയറി തിരുത്തിയെന്ന് നേരത്തെ എസ്ഐടി ആലപ്പുഴ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

logo
Metro Vaartha
www.metrovaartha.com