കേരള കാർഷിക സർവകലാശാല തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ

മത്സര രംഗത്തുണ്ടായിരുന്ന കെഎസ് യു.എഐഎസ് എഫ് എന്നീ സംഘടനകൾക്കെതിരെ 5 സീറ്റുകളിലും വലിയ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ വിജയിച്ചത്
SFI
SFIRepresentative image

തിരുവനന്തപുരം:കേരള കാർഷിക സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ. മത്സര രംഗത്തുണ്ടായിരുന്ന കെഎസ് യു.എഐഎസ് എഫ് എന്നീ സംഘടനകൾക്കെതിരെ 5 സീറ്റുകളിലും വലിയ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ വിജയിച്ചത്. അശ്വിൻ കൃഷ്ണ- യൂണിയൻ പ്രസിഡന്‍റ് (അമ്പലവയൽ കാർഷിക കോളെജ് ),അമൃത്യ രാജ്‌ - ജനറൽ സെക്രട്ടറി( പടനക്കാട് കാർഷിക കോളെജ് ), വൈസ് പ്രസിഡന്‍റുമാർ - നസ്രിൻ സത്താർ (വെള്ളായിനി കാർഷിക കോളെജ് ), ദിയ ( കോളെജ് ഓഫ് കോ-ഓപ്പറേഷൻ ബാങ്കിംഗ് ആൻഡ് മാനേജ്മെന്‍റ് വെള്ളാനിക്കര), എസ്.എഫ്. നന്ദന - സെക്രട്ടറി (റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ, കുമരകം) എന്നിവരാണ് വിജയിച്ചത്.

എസ്എഫ്ഐക്ക് വോട്ട് ചെയ്ത മുഴുവൻ വിദ്യാർഥികളെയും അഭിവാദ്യം ചെയ്യുന്നതായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ ,സെക്രട്ടറി പി.എം. ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com