മുഖ്യമന്ത്രി ആരെന്ന് ഉടൻ അറിയാം; ആകാംക്ഷയിൽ കേരളം

നിലവിൽ കെ.സി. വേണുഗോപാലിനാണ് ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരും പിന്തുണ നൽകുന്നത്.
Kerala anxious to know who will be the Chief Minister soon

മുഖ്യമന്ത്രി ആരെന്ന് ഉടൻ അറിയാം; ആകാംക്ഷയിൽ കേരളം

Updated on

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ സംസ്ഥാനത്തെ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാനൊരുങ്ങി യുഡിഎഫ്. കേരളത്തിൽ നേതാക്കൾ ഉൾപ്പെടെയുള്ളവരുമായുള്ള ചർച്ചകൾ അവസാനിച്ച സാഹചര്യത്തിൽ വൈകാതെ പേര് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് യുഡിഎഫ് നിർദേശിച്ചിരിക്കുന്നത്.

ചർച്ചകളെല്ലാം പൂർത്തിയായെന്നും മുഖ്യമന്ത്രിയെ ബുധനാഴ്ച തന്നെ പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വ്യക്തമാക്കി. നിലവിൽ കെ.സി. വേണുഗോപാലിനാണ് ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരും പിന്തുണ നൽകുന്നത്.

എന്നാൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് കേരളത്തിന്‍റെ പൊതുവികാരം. മൂന്നു നേതാക്കളും പൂർണമായ ആത്മവിശ്വാസത്തിലാണ്. ചർച്ചകൾ അവസാനിച്ച സാഹചര്യത്തിൽ വി.ഡി. സതീശന്‍റെ വീട്ടിലേക്ക് പ്രവർത്തകർ കൂട്ടമായെത്തി.

logo
Metro Vaartha
www.metrovaartha.com