നയപ്രഖ്യാപനം തിരുത്തി ഗവർണർ, ഒഴിവാക്കിയതെല്ലാം വായിച്ച് മുഖ്യമന്ത്രി; നിയമസഭയിൽ അസാധാരണ നീക്കം

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാണ് ഗവർണർ സഭയിൽ വായിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
kerala assembly governor address chief minister

മുഖ്യമന്ത്രി പിണറായി വിജയൻ

Updated on

തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളത്തിന്ൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നയത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ പല ഭാഗങ്ങളും വെട്ടിത്തിരുത്തുകയും ഒഴിവാക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ ഭാഗങ്ങൾ മുഖ്യമന്ത്രി തന്നെ സഭയിൽ വായിച്ചു. കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടുള്ള ഭാഗങ്ങളാണ് ഗവർണർ ഒഴിവാക്കിയത്.

ഭരണഘടനയുടെ അന്തസത്തക്കും സഭയിലെ കീഴ്വഴക്കങ്ങൾക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാണ് ഗവർണർ സഭയിൽ വായിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിസഭ അംഗീകരിച്ച പ്രസംഗം മാറ്റുന്നത് ഔദ്യോഗികമായി അംഗീകരിക്കാൻ ആകില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി. രാജേന്ദ്ര ആർലേക്കർ ഗവർണറായതിനു ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ് നടന്നത്. നയപ്രഖ്യാപനത്തിൽ മാറ്റം വരുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി.

  • ഭരണഘടനാ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന യൂണിയൻ ഗവൺമെന്‍റിന്‍റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഭാഗമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്.

  • സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളിൽ എന്‍റെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും ഭരണഘടനാ ബെഞ്ചിന് കേസ് റഫർ ചെയ്തിരിക്കുകയുമാണ്.

എന്നീ വാചകങ്ങളാണ് ഗവർണർ ഒഴിവാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com